Friday, January 2, 2026

വരിക ഗായികേ

 വരിക ഗായികേ നീ 
വരികയീ പൂമരച്ചോട്ടിൽ നീ.

ഇരവു വീഴും നഭസ്സിലില്ലൊരു
തരുണതാരകത്തരി തൻ വെളിച്ചവും. 

ഇരുളുമൂടിയോരെൻ മനം തേങ്ങുന്നു  
വരിക നീയെൻ മധുരഭാഷിണീ. 

വിരഹമാനസം ഇരുളിൽ മുങ്ങവേ 
അതിലൊരിത്തിരി പ്രകാശമാകു നീ. 

വരിക ഗായികേ ഞാനിരിക്കുമീ 
കുസുമതൽപ്പത്തിനരികിൽ നീ. 

ക്രൂരലോകം തൊടുത്ത കൂരമ്പുകൾ
 തരള ഹൃത്തടം തകർത്തുവെന്നാകിലും
അരികെയീ രാവിൽ നീയാണഞ്ഞീടവേ 
തളിരിടുന്നുവോ വീണ്ടുമെൻ ഹൃദ് മരം.

--- മൃഗമരീചികയാണീ തോന്നലെങ്കിലും.

വരിക നീ, ആഹരിക്കുകീ
എളിയ പാഷാണ സദ്യ മോദമായ് 
ഇരവുപകലുകളില്ലാത്ത മറ്റൊരു 
ശരണലോകം നമുക്കു പ്രാപിക്കുവാൻ ...  


 


 

No comments: