Tuesday, September 8, 2026

 അംബേ
അംബികേ 
മൂകാംബികേ 
കുടജഗിരിയിൽ വാഴും മൗനാംബികേ ....
-------------------------------------------------------------------

അമലാംബികേ, തവ ചരണമെൻ ശരണമമ്മേ.
നീ തന്ന വാണിയാൽ നിന്നെ സ്തുതിക്കുമെന്നിൽ 
അഭയം നിറക്കുകെന്നമ്മേ.
വരദായികേ, അമൃതാത്മികേ.
ഭയമേഘമില്ലാത്ത ശുഭ്രാംബരം പോലെന്റെ
മനതാരു മാറ്റുകെന്നമ്മേ..
ആനന്ദമധുവെന്നിൽ ചൊരിയുകെന്നമ്മേ...
അംബേ ... വിമലാംബികേ...
-------------------------------------------------------------------

അമ്മേ,
നിന്റെ തൃച്ചേവടിയിൽ കുമ്പിട്ടു നിൽക്കുന്നു 
വിഷ്ണുമഹേശ്വരബ്രമാദികൾ .. 
മർത്ത്യനാം ഞാനോ 
സപ്‌തസ്വരങ്ങൾ തൻ സൗപർണ്ണികയാൽ നിന-
കർച്ചന ചെയ്യുന്നു നിത്യം... 
നിൻ മൗനസാഗരം പൂകാൻ...  
---------------------------------------------------------------



---------------------------------

അംബേ...
അംബികേ...
മൂകാംബികേ...
കുടജഗിരിയിൽ വാഴും മൗനാംബികേ...

----------------------------------------------------------------------

അമലാംബികേ,
തവ ചരണമെൻ ശരണമമ്മേ.
നീ തന്ന വാണിയാൽ നിന്നെ സ്തുതിക്കുമെന്നി-
ലഭയം നിറക്കുകെന്നമ്മേ.

വരദായികേ, അമൃതാത്മികേ.
ഭയമേഘമില്ലാത്ത ശുഭ്രാംബരം പോലെന്റെ
മനതാരു മാറ്റുകെന്നമ്മേ...
ആനന്ദമധുവെന്നിൽ ചൊരിയുകമ്മേ...

അംബേ... വിമലാംബികേ...

--------------------------------------------------------

അമ്മേ, തവ തൃച്ചേവടിയിൽ കുമ്പിട്ടു നിൽക്കുന്നു വിഷ്ണുമഹേശ്വരബ്രമാദികൾ...

മർത്ത്യനാം ഞാനോ
സപ്‌തസ്വരങ്ങൾ തൻ സൗപർണ്ണികയാൽ നിന-
ക്കർച്ചന ചെയ്യുന്നു നിത്യം...

നിൻ മൗനസാഗരം പൂകാൻ...

---------------------------------------------------------------------------